കാസര്‍കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ സംസ്ഥാന പ്രസിഡണ്ട് കെ.പ്രേംനാഥ് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ സമ്മേളനത്തിന് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ കെ.എംഅഹ്മദ് നഗറില്‍ തുടക്കമായത്.
സമ്മേളനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മന്ത്രിമാരുടെയും ജില്ലാ കളക്ടര്‍മാരുടെയും അടിയന്തര യോഗം വിളിച്ച് ചേര്‍ത്തതിനാലാണ് തനിക്ക് എത്താന്‍ കഴിയാത്തതെന്നും സമ്മേളന വിജയത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. തമ്പാന് തോമസ് മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ കെ.കുഞ്ഞിരാമന് (ഉദുമ), പി.ബി അബ്ദുല്‍റസാഖ്, ഇ.ചന്ദ്രശേഖരന്, നഗരസഭാ ആക്ടിംഗ് ചെയര്മാന് അബ്ബാസ് ബീഗം, പത്രപ്രവര്‍ത്തക യൂണിയന് ജനറല്‍ സെക്രട്ടറി എന്‍.പത്മനാഭന് നിയുക്ത പ്രസിഡണ്ട് പി.എഅബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്, വൈസ് പ്രസിഡണ്ട് വി.ജി വിജയന്, പ്രസ്ക്ലബ്ബ് പ്രസിഡണ്ട് സണ്ണി വര്‍ഗീസ്, സെക്രട്ടറി രവീന്ദ്രന് രാവണേശ്വരം, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍, വിവിധ ജില്ലാ കമ്മറ്റി പ്രസിഡണ്ടുമാര്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംഘാടക സമിതി ചെയര്മാന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ എം.ഒ വര്‍ഗീസ് നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: