പാലക്കാട്: ഭാരതത്തിന്റെ തൊഴില്‍ രംഗത്ത് വിശ്വകര്‍മ്മാവിന്റെ സമര്‍പ്പണമനോഭാവമാണ് ഇന്നാവശ്യമെന്ന് ബിഎംഎസ് അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.സുരേന്ദ്ര പറഞ്ഞു. പാലക്കാട് മേഖലാ കമ്മറ്റിയുടെ വിശ്വകര്‍മ്മജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളെ അടിമകളായി കാണുന്ന പാശ്ചാത്യചിന്തപ്രകാരമുള്ള തൊഴിലാളിദിനമായ മെയ്ദിനത്തിന് ഭാരതത്തില്‍ പ്രസക്തിയില്ല.
തൊഴിലിനെ ആരാധനയായും തൊഴിലാളിയെ ആദരവോടും കൂടിയാണ് ഭാരതം കാണുന്നത്. സമര്പ്പണമനോഭവത്തോടെ രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രേരണയാണ് വിശ്വകര്‍മ്മാവ് തന്റെ ജീവിതത്തിലൂടെ കാഴ്ച്ചവച്ചത്. ഇടതുപക്ഷ തൊഴിലാളി യൂണിയനുകളെ തൊഴിലാളികള്‍ തള്ളികളയുന്നതിന്റെ ഭാഗമാണ് മൂന്നാറിലെ തോട്ടം സമരം.
രാഷ്ട്രീയധീതമായി തൊഴിലാളി താത്പര്യത്തിന് മാത്രം പ്രാധാന്യം നല്കുന്ന ബിഎംഎസില്‍ എല്ലാതൊഴിലാളികളും അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.മുരളി അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് വി.കെ.സോമസുന്ദരന്‍ സംസാരിച്ചു. എം.ദണ്ഡപാണി സ്വാഗതവും കെ.ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: