കോട്ടയം: അഴിമതി നിയമനനിരോധനം, പ്രീണന രാഷ്ട്രീയം എന്നീ മുദ്രവാക്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണജാഥ 18,19,20 തീയതികളില്‍ ജില്ലയില്‍ നടക്കും. വൈക്കം ബോട്ട്ജെട്ടി കവലയില്‍ ഇന്ന് രാവിലെ 9ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അയര്‍ക്കുന്നത്ത് സമാപിക്കും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം പള്ളിക്കത്തോട്ടില്‍ നടക്കുന്ന സമാപനയോഗം കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന് 20ന് പഴയപോലീസ് സ്റ്റേഷന് മൈതാനിയില്‍ നടക്കുന്ന പൊതുയോഗം ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു സംസാരിക്കും. വൈക്കം മണ്ഡലത്തിലെ ബോട്ട്ജെട്ടിയില്നിന്നും ആരംഭിക്കുന്ന സൈക്കിള്‍ പ്രചരണജാഥ കടുത്തുരുത്തി, ഏറ്റുമാനൂര്‍, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം തുടങ്ങിയ ഒന്‍പത് മണ്ഡലത്തില്‍ പര്യടനം നടത്തും.
സൈക്കിള്‍ പ്രചരണജാഥയ്ക്ക് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, വി.പി. മുകേഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അനൂപ് കെ. നായര്‍, ഷൈന്മോന്, ജില്ലാ സെക്രട്ടറി ലാല്‍കൃഷ്ണ, ജില്ലാ ട്രഷറര്‍ ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: