കോട്ടയം: വിശ്വകര്‍മ്മദിനം ബിഎംഎസ് തൊഴിലാളിദിനമായി ആചരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനവും സമ്മേളനങ്ങളും നടന്നു. കറുകച്ചാല്‍ ടൗണില്‍ പൊതുസമ്മേളനം കെഎസ്ആര്‍ടിസി എംപ്ലോയീസ് സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. വേണുഗോപാല്‍, കെ.പി. മോഹനചന്ദ്രന്, കെ.വി. സുരേഷ്, സതീഷ് ചന്ദ്രന്, വി.എസ്. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. അനീഷ്, ഉത്തമന്, ടി. രാധാകൃഷ്ണന്, അശോകന്, റെജി, സുമേഷ്, ബിനോയി, കുട്ടപ്പായി എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. പുതുപ്പള്ളി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. മേഖലാ പ്രസിഡന്റ് എസ്. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്യാം പോള്‍ കുര്യന് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് രമാദേവി, പി.കെ. സുരേഷ്, ബിജു സി.ആര്. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: