വാഴൂര്‍ കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടാ ആക്രമണം ആറ് എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Thursday 17 September 2015 10:52 pm IST

വാഴൂര്‍: എസ്‌വിആര്‍ എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐ ഗുണ്ടാവിളയാട്ടം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 6 എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ മൂന്ന് എബിവിപി പ്രവര്‍ത്തകരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിസാര പരിക്കേറ്റ 3 പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ളാക്കാട്ടൂര്‍ തെങ്ങനാകുഴിയില്‍ ദുര്‍ഗാപ്രസാദ് (19), കൊടുങ്ങൂര്‍ സ്വദേശി കുരിക്കല്‍ മഠത്തില്‍ ഗോകുല്‍കൃഷ്ണന്‍ (20), ളാക്കാട്ടൂര്‍ സ്വദേശി അഖില്‍ (19) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ചേനപ്പാടി സ്വദേശി അരവിന്ദ്, കങ്ങഴ സ്വദേശി വിഷ്ണു, ജിഷ്ണു എന്നിവരെയാണ് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോളജ് യൂണിയന്‍ ഇലക്ഷന് മുന്നോടിയായി ചിട്ടയായുള്ള എബിവിപിയുടെ പ്രവര്‍ത്തനത്തില്‍ അസഹിഷ്ണുത പൂണ്ടാണ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. എസ്എഫ്‌ഐ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് എബിവിപിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് കോളേജില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.