കോഴിക്കോട്: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്ന പ്രതി രക്ഷപ്പെട്ടു.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയായ പത്തനംതിട്ട സ്വദേശി അബ്ദുള്‍ റഷീദാണ് രക്ഷപെട്ടത്.
കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പ്രതി രക്ഷപ്പെട്ടത്.
രാവിലെ പത്തുമണിയോടെയാണ് സംഭവം. കൈയിലണിയിച്ചിരുന്ന വിലങ്ങോടുകൂടിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്.
ഇയാള്‍ക്കുവേണ്ടിയുളള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: