ആലപ്പുഴ: എസ്എന്‍ഡിപി യോഗം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പാര്‍ട്ടി രൂപീകരണം സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.
സിപിഎം തന്നെ ആക്രമിക്കുകയാണ്. ആദ്യം ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ പിണറായി ഇപ്പൊള്‍ തന്നെയും കുരിശിലേറ്റുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
നാളെ നടക്കുന്ന എസ്എന്‍ഡിപി നേതൃ യോഗത്തിന് മുന്നോടിയായിരുന്നു പ്രതികരണം.എസ്എന്‍ഡിപിയെ കൊണ്ട് പാര്‍ട്ടി ഉണ്ടാക്കിച്ചെ തീരുവെന്ന് ചിലര്‍ക്കാണ് നിര്‍ബന്ധം. നിയമസഭാതിരഞ്ഞെടുപ്പില്‍ തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും വെളളാപ്പളളി പറഞ്ഞു.
അതേസമയം എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് പ്രതികരിച്ചിരുന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെ താല്പര്യങ്ങള്ക്കായി എസ്.എന്‍ഡി.പി നില കൊള്ളുമെന്നാണ് കരുതുന്നത്.
അമിത് ഷായെ കാണാന്‍ തയ്യാറായാല്‍ എന്‍.എസ്.എസുമായും എസ്.എന്‍.ഡി.പിയെ പോലെ സഹകരിക്കുമെന്ന് വി മുരളീധരന് കോഴിക്കോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: