റിയാദ്: സൗദി അറേബ്യയില്‍ യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജിസാനില്‍ ജനറല്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ ഹുതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ മലയാളിയടക്കം നാല് പേര് കൊല്ലപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി സ്വദേശി ഫറൂഖാണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരുക്കേറ്റു.
എറണാകുളം മട്ടാഞ്ചേരി പനയപ്പിള്ളി തായലക്കളത്തില് മമ്മു-ഫാത്തിമ ദമ്പതികളുടെ മകനാണ് ഫാറൂഖ്. ജിസാന്‍ ആര്‍ട്സ് ലവേഴ്സ് അസോസിയേഷന് അംഗമാണ്. കേന്ദ്ര കമ്മിറ്റി അംഗം സണ്ണി ഓതറ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ദേവന് വെണ്ണിയൂര്‍ പറഞ്ഞു. സൗദിയില്‍ ഇരുപത് വര്‍ഷമായി ജോലിചെയ്തു വരികയായിരുന്ന ഫറൂഖ് സാംതയില്‍ എ.സി ടെക്നീഷ്യനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: