തെരുവു നായ്ക്കളെ കൊല്ലുന്നതിന് സ്‌റ്റേ ഇല്ലെന്ന് സുപ്രീം കോടതി

Friday 18 September 2015 2:56 pm IST

ന്യൂദല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നത് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. തെരുവുനായ്ക്കളെ കൊല്ലാമെന്ന് 2006ല്‍ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് മൃഗസംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചത്. മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത തടയാനുള്ള നിയമങ്ങളുടെ ലംഘനമാണ് 2006ലെ വിധിയെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് കുട്ടികളടക്കം ഇരയാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.