ചേര്‍ത്തല: അര്‍ത്തുങ്കലില്‍ ആര്‍എസ്എസ് കൊടികള്‍ നശിപ്പിക്കുകയും, ഫോട്ടോഗ്രാഫറെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ രണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആര്‍എസ്എസ് കൊടിമരം തകര്‍ത്ത കേസിലാണ് സിപിഎം അരീപ്പറമ്പ് ലോക്കല്‍ സെക്രട്ടറി പി. സലീം, അര്‍ത്തുങ്കല്‍ ലോക്കല്‍ സെക്രട്ടറി പി.എസ്. കുഞ്ഞപ്പന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എല്‍. മാത്തന്, പി.എസ്. പുഷ്പരാജ് എന്നിവരെയും പോലീസ് നിര്‍ദ്ദേശപ്രകാരം പ്രകടനത്തിന്റെ ദൃശ്യം പകര്‍ത്തുകയായിരുന്ന ഫോട്ടോഗ്രാഫറെ ആക്രമിച്ച കേസില്‍ കുറുപ്പംകുളങ്ങര നികര്‍ത്തില്‍ ഗിരീഷ്, കാക്കോത്ത് വെളി സുനില്‍ എന്നിവരെയാണ് അര്‍ത്തുങ്കല്‍ എസ്ഐ കെ.പി. വിക്രമന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ വധശ്രമവും വീടാക്രമണവും ഉള്‍പ്പെടെ മൂന്ന് കേസുകളിലെ പ്രതികളെ ഇനിയും പിടികൂടുവാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: