യുവമോര്‍ച്ച സൈക്കിള്‍ പ്രചരണജാഥയ്ക്ക് ഉജ്വല വരവേല്‍പ്

Friday 18 September 2015 9:17 pm IST

ആലപ്പുഴ: അഴിമതി, നിയമന നിരോധനം, പ്രീണന രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയുള്ള പ്രചാരണവുമായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച സൈക്കിള്‍ പ്രചരണ ജാഥയ്ക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉജ്വല വരവേല്‍പ് നല്‍കി. പൂച്ചക്കലില്‍ നിന്നാണ് ഇന്നലെ സൈക്കിള്‍ ജാഥ ആരംഭിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. സി. മിഥുന്‍ലാല്‍ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പളം ജയകുമാര്‍, അഡ്വ.ബി. ബാലാനന്ദ്, മഹില്‍, ടി.ആര്‍. പ്രമോദ്, രാജേഷ് എന്നിവര്‍ സംസാരിച്ചു. സൈക്കിള്‍ റാലിക്ക് തുറവൂര്‍ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഖില്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.എ. പുരുഷോത്തമന്‍, അരൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി. മധുസൂദനന്‍, അജിമോന്‍, രാജേഷ്, ജോജന്‍, ഷാജി എന്നിവര്‍ സംസാരിച്ചു. ചേര്‍ത്തലയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര്‍. അജിത്, യുവമോര്‍ച്ചാ ജില്ലാ ട്രഷറര്‍ അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചേര്‍ത്തലയില്‍ മണ്ഡലം പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ എഎന്‍പുരത്ത് ജാഥ സമാപിച്ചു. ഇന്നു രാവിലെ ഗുരുമന്ദിരം ജങ്ഷനില്‍ നിന്ന് യാത്ര പുനരാരംഭിക്കും. 20ന് വൈകിട്ട് ചെങ്ങന്നൂര്‍ കല്യാശ്ശേരിയിലാണ് ജാഥ സമാപിക്കുന്നത്. യുവജനങ്ങളുടെ വന്‍ പങ്കാളിത്തമാണ് ഓരോ സ്വീകരണസ്ഥലത്തും ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.