സ്വകാര്യ ബസ് കെഎസ്ആര്‍ടിസിക്ക് പിന്നിലിടിച്ചുകയറി

Friday 18 September 2015 9:21 pm IST

പീരുമേട്: കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടുച്ചുകയറിയ സ്വകാര്യ ബസ് നിര്‍ത്താതെ ഓടിച്ചുപോയി. അടൂര്‍-മുണ്ടക്കയം- കൂട്ടാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലാണ് ഇതേ റൂട്ടില്‍ പെര്‍മിറ്റില്ലാതെ ഓടുന്ന ശരണ്യ എന്ന സ്വകാര്യ ബസ് ഇടിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് പീരുമേട് വളഞ്ഞങ്ങാനത്ത് വച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല. ശരണ്യ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയ ശേഷമാണ് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിച്ചത്.പ്രൈവറ്റ് ബസുകാര്‍ പലതവണ കെഎസ്ആര്‍ടിസി ജീവനക്കാരുമായി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പീരുമേട് പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.