ഭക്ഷ്യയെണ്ണയുടെ ഇറക്കുമതിത്തീരുവ കുത്തനെ കൂട്ടി

Friday 18 September 2015 9:41 pm IST

ന്യൂദല്‍ഹി: ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള ശക്തമായ നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യയെണ്ണകളുടെ ഇറക്കുമതിത്തീരുവ അഞ്ചുശതമാനം കൂട്ടി. എല്ലാത്തരം ഭക്ഷ്യ എണ്ണകളുടേയും കസ്റ്റംസ് തീരുവയും ഇറക്കുമതിചുങ്കവുമാണ് കൂട്ടിയതെന്ന് കേന്ദ്ര എക്‌സൈസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യയെണ്ണകളുടെ ചുങ്കം ഏഴര ശതമാനത്തില്‍ നിന്ന് പന്ത്രണ്ടരശതമാനമായും സംസ്‌ക്കരിച്ച ഭക്ഷയെണ്ണകളുടെ തീരുവ പതിനഞ്ച് ശതമാനത്തില്‍ നിന്ന് 20 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചത്. ഇവയുടെ ഇറക്കുമതി 14 ദശലക്ഷം ടണ്ണായി കൂടുമെന്ന ആശങ്ക കണക്കിലെടുത്താണ് തീരുവ കൂട്ടിയത്. തീരുവ വര്‍ദ്ധന ആഭ്യന്തര ഉല്പാദകര്‍ക്ക് ആശ്വാസമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.