ന്യൂദല്‍ഹി: റെയില്‍വേ മന്ത്രാലയം വനിതാ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പ്രത്യേക സൗകര്യമൊരുക്കുന്നു. ഒരു ഷിഫ്റ്റില്‍ 120 ല്‍ താഴെയല്ലാത്തത്ര ആവശ്യക്കാരുള്ള കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ കൗണ്ടറുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക കൗണ്ടര്‍ തുറക്കും. പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാനാകാത്ത സാഹചര്യത്തില്‍ സ്ത്രീകളില്‍ നിന്നുള്ള റിസര്‍വേഷന്‍ അപേക്ഷകള്‍ മുതിര്‍ന്ന പൗരന്മാര്, അംഗപരിമിതര്‍, എക്സ്-എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ പ്രത്യേകമായി പരിഗണിക്കും.
പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാനാകാത്തതും, കമ്പ്യൂട്ടറൈസ്ഡ് റിസര്‍വേഷന്‍ സംവിധാനമില്ലാത്തതുമായ റിസര്‍വേഷന്‍ ഓഫീസുകളിലെത്തുന്ന വനിതാ യാത്രികര്‍ പൊതുവായ ക്യൂവില്‍ നില്‍ക്കേണ്ടതില്ല. പൊതു കൗണ്ടറില്‍ തന്നെ വനിതാ യാത്രികര്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതായിരിക്കുമെന്ന ബോര്‍ഡുകള്‍ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കും. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാന്‍ പകല്‍ 11.30 മണി മുതല്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: