ബലിപെരുനാള്‍: ഗോവധം ഉപേക്ഷിക്കണമെന്ന് ഇസ്ലാമിക പുരോഹിതര്‍

Friday 18 September 2015 9:57 pm IST

ഹൈദരാബാദ്: വിശാല താല്‍പര്യം മുന്‍ നിര്‍ത്തി ബലിപെരുനാള്‍ കാലത്ത് ഗോവധം ഉപേക്ഷിക്കണമെന്ന് ഒരുകൂട്ടം ഇസ്ലാമിക മതപുരോഹിതന്മാര്‍ മുസ്ലിം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. മതവിഭാഗത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് പശു, കാള, മൂരി എന്നിവയെ ഈദ് ആഘോഷകാലത്ത് ഇറച്ചിക്കുവേണ്ടി കൊല്ലുന്നത് ഉപേക്ഷിക്കണമെന്നാണ് ആവശ്യം. വിവിധ ഇസ്ലാമിക മതവിഭാഗങ്ങളില്‍ പെട്ട പണ്ഡിതരുടെ കൂട്ടമാണ് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രായോഗിക ബുദ്ധി കാണിക്കണമെന്നും ശരിയത്ത് നിയമപ്രകാരം ഗോവര്‍ഗ്ഗങ്ങളെ ഒഴിവാക്കി മറ്റു ജീവികളെ ഭക്ഷണ മാംസത്തിനുപയോഗിക്കണമെന്നാണ് ആവശ്യം. ദവാത് ഇ ദീന്‍ പ്രകാരം പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള ശരീ അത്ത് വഴികള്‍ വിനിയോഗിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് എല്ലാ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്താന്‍ ഉലേമ തീരുമാനിച്ചതായി പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്ന ഹുസൈന്‍ മദനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.