ഡങ്കിപ്പനി: ദല്‍ഹിയില്‍ മരണം 16

Friday 18 September 2015 9:56 pm IST

ന്യൂദല്‍ഹി: ഡങ്കിപ്പനി ദല്‍ഹിയില്‍ പടര്‍ന്നു പിടിക്കുന്നു.മരിച്ചവരുടെ എണ്ണം 16 ആയി.വിവിധ ആശുപത്രികളിലായി രണ്ടായിരത്തോളം പേര്‍ക്ക്് ഡങ്കിപ്പനി സ്ഥിരീകരിച്ചു.ഡങ്കിപ്പനി നേരിടാന്‍ 70 പനി കഌനിക്കുകള്‍ കൂടി ്സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. പനി പടരുന്ന സാഹചര്യം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിലയിരുത്തി.രോഗ ബാധ തടയാനും മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാനും സാധ്യമായതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.അതേസമയം ഡങ്കി ബാധിച്ച മൂന്നു വയസ്സുകാരി നേഹയുടെ മരണം ചികില്‍സ ലഭിക്കാത്തതു മൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹരിയാനയിലും ഡങ്കി പനി പടരുകയാണ്.ഇന്നലെ വരെ വിവിധ ആശുപത്രികളിലായി 630 പേര്‍ ചികില്‍സ തേടിയതായാണ് കണക്ക്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.