ചിങ്ങവനം: ചിങ്ങവനം പോലീസ് നടത്തിയ റെയ്ഡില്‍ 834 പായക്കറ്റ് ഹാന്‍സും, 28 പായ്ക്കറ്റ് സിഗരറ്റും, 14 പായ്ക്കറ്റ് ബീഡിയും പിടിച്ചെടുത്തു. വ്യാഴാഴ്ച ചിങ്ങവനം പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഒരു ഇടവേളയ്ക്കു ശേഷം ചിങ്ങവനത്തും പരിസരത്തും സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടിയിരിക്കുകയാണ്.
പാക്കില്‍, കുറുമുട്ടം സ്റ്റോഴ്സില്‍ നിന്ന് 465 പായ്ക്കറ്റ് ഹാന്‍സും, കുഴിമറ്റം, പാറപ്പുറത്തെ കടയില്‍ നിന്ന് 369 പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. സ്കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ കേസില്‍ ചിങ്ങവനം സെമിനാരിപടിയിലെ രണ്ട് കടകളില്‍ നടത്തിയ പരിശോധനയില്‍ 28 പായ്ക്കറ്റ് സിഗരറ്റും, 14 പായ്ക്കറ്റ് ബീഡിയും കണ്ടെടുത്തു. ചിങ്ങവനം എസ്.ഐ. കെ.പി.തോംസണിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കസ്റ്റഡിയിലെടുത്ത കടയുടമകളുടെ പേരില്‍ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: