വൈക്കം: കഴിഞ്ഞ യു.പി.എ.സര്‍ക്കാര്‍ ഓട്ടിന് വേണ്ടി ന്യൂനപക്ഷ പ്രീണനമാണ് നടത്തിയതെന്നും സംഘടിത മതശക്തിക്ക് മുന്നില്‍ ആനൂകൂല്യങ്ങള്‍ വാരിക്കോരിനല്കുകയായിരുന്നെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റൂമാനൂര് രാധാകൃഷ്ണന് പറഞ്ഞു.അഴിമതി.നിയമനനിരോധരോധനം,പ്രീണന രാഷ്ട്രീയം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി യുവമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് എസ് രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥ ഫഌഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് ആര് മേനോന്,പട്ടികജാതിമോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം,ബി.ജെ.പി ജില്ലാസെക്രട്ടറിമാരായ കെ.എം.സന്തോഷ്,എന്‍.ഹരി,ജില്ലാകമ്മറ്റിയംഗം കെ.എന്‍ നാരായണന്,മണ്ഡലം പ്രസിഡന്റ് റ്റി.വി മിത്രലാല്‍,സി.എസ് നാരായണന്‍കുട്ടി,പി.എസ് ഷൈമോന്‍,മഹേഷ് എം നായര്‍, ലിജിന്‍ ലാല്‍, അഖില്‍ രവീന്ദ്രന്, രതീഷ്, ഷൈമോന്‍, അനൂപ് തുടങ്ങിയവര്‍പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: