സൗമ്യ കാരുണ്യമതികളുടെ സഹായം തേടുന്നു

Friday 18 September 2015 11:00 pm IST

പറവൂര്‍: രണ്ട് കിഡ്‌നികളും തകരാറിലായ യുവതി കാരുണ്യമതികളുടെ സഹായം തേടുന്നു. കൂനമ്മാവ് വാകയില്‍ മൈക്കിളിന്റെ മകള്‍ സൗമ്യ (29) ആണ് സഹായം തേടുന്നത്. 21-ാം വയസ്സിലാണ് സൗമ്യയുടെ രണ്ട് കിഡ്‌നികളും തകരാറിലായത്. ഇതേത്തുടര്‍ന്ന് അമ്മയുടെ കിഡ്‌നി സൗമ്യക്ക് നല്‍കിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്ന സൗമ്യക്ക് ചെറുപ്പത്തില്‍ തന്നെ ജോലി ലഭിച്ചിരുന്നു. വിവാഹശേഷം ആറ് മാസം കഴിഞ്ഞാണ് കിഡ്‌നി സംബന്ധമായ അസുഖം അറിഞ്ഞ ഭര്‍ത്താവ് വിവാഹബന്ധം ഉപേക്ഷിച്ചു. കാരുണ്യമതികളായ നാട്ടുകാരുടെ സഹകരണത്തോടെയാണ് എട്ട് വര്‍ഷം മുമ്പ് കിഡ്‌നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അന്ന് ലക്ഷക്കണക്കിന് രൂപ ശസ്ത്രക്രിയയ്ക്കായി വേണ്ടിവന്നു. എട്ട് വര്‍ഷത്തിനുശേഷം അമ്മ നല്‍കിയ കിഡ്‌നിയും തകരാറിലായി. ഇതേത്തുടര്‍ന്ന് ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്തുവരുകയാണ്. എന്നാല്‍ സൗമ്യയുടെ ഇരുമുട്ടുകള്‍ക്കും താഴെ നീരുവന്ന് അത് പഴുത്ത് അസഹനീയമായ വേദനയില്‍ ദുരിതം അനുഭവിക്കുകയാണ്. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതിനുള്ള സാമ്പത്തികശേഷി സൗമ്യയുടെ കുടുംബത്തിനില്ല. ഇപ്പോള്‍ തന്നെ ആശുപത്രി ചെലവുകള്‍ കണ്ടെത്തുവാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് സൗമ്യയുടെ കുടുംബം. ആശുപത്രിയില്‍ കഴിയുന്ന ഈ യുവതിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം തേടുന്നു. സഹായം നല്‍കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ബാങ്ക് ഓഫ് ഇന്ത്യ കൂനമ്മാവ് ബ്രാഞ്ചിലെ സൗമ്യ മൈക്കിള്‍ അക്കൗണ്ട് നം.856710110006915 ലേക്ക് അയക്കുക. മൊബൈല്‍ 8089979957.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.