കണ്ണൂര്‍: കൂത്തുപറമ്പ്-കരേറ്റ ഗണേശ സേവാ സമിതി നല്‍കിവരുന്ന ഗണേശ സേവാ പുരസ്കാരത്തിന് പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന് നായര്‍ അര്‍ഹനായി. സേവാസമിതി നല്കുന്ന നാലാമത് ഗണേശ സേവാ പുരസ്കാരത്തിനാണ് രമേശന് നായര്‍ അര്‍ഹനായത്.
2011 മുതല്‍ നല്‍കിവരുന്ന പുരസ്കാരത്തിന് കെ.പി.ശശികല ടീച്ചര്‍, കുമ്മനം രാജശേഖരന്, ചിദാനന്ദപുരി സ്വാമികള്‍, കൊളക്കാട് ചന്ദ്രശേഖരന് എന്നിവരാണ് നേരത്തെ അര്‍ഹരായത്. 2008 മുതലാണ് കരേറ്റയില്‍ സാര്‍വ്വജനീക ഗണേശോത്സവം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് 8 ദിവസം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഇന്ന് വൈകുന്നേരം 7 മണിക്ക് കൊയിലാണ്ടി ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഭൂവനാത്മാനന്ദ എസ്.രമേശന് നായരെ പുരസ്കാരം നല്കി ആദരിക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിലങ്ങര നാരായണ ഭട്ടതിരിപ്പാടിനെ ആദരിക്കും. രാവിലെ മുതല്‍ ബാലഗോകുലം കലോത്സവം, പന്തീരായിരം ദീപ സമര്‍പ്പണം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: