കുന്നം‌കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Saturday 19 September 2015 10:46 am IST

തൃശൂര്‍: കുന്നംകുളത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. കുന്നംകുളം അത്തിക്കാവ് കുന്തിരക്കാവ്, വലിയ പീടികയില്‍ അബുതാഹീറിന്റെ (41) ഭാര്യ സെമീറയാണ് (36) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അബുതാഹിര്‍ കുന്നംകുളം പോലീസില്‍ കീഴടങ്ങി. വീട്ടുവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. അത്തിക്കാവ് പെരുമ്പിലാവില്‍ വടക്കേക്കാട് വാലിയില്‍ മൊയ്തുണ്ണിയുടെ മകളാണ് സെമീറ. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷെമീറ പണം ചോദിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. വഴക്കു മൂത്തതോടെ വെട്ടുകത്തിയെടുത്ത് കഴുത്തിന് വെട്ടുകയായിരുന്നു. ഇവര്‍ക്ക് നാലു പെണ്‍മക്കളുണ്ട്. നാലുപേരെയും യെത്തീംഖാനയില്‍ നിര്‍ത്തിയിരിക്കുകയാണ്. അനാശാസ്യ പ്രവൃത്തികള്‍ക്ക് ദമ്പതികള്‍ക്കെതിരെ മുന്‍പ് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.