പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി നൊച്ചാട് പഞ്ചായത്ത് കണ്വെന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലക്ഷങ്ങള്‍ മുടക്കിയ മായഞ്ചേരിപ്പൊയില്‍- പന്ന്യംകൊട, അരിയൂറ, തുടങ്ങിയ പദ്ധതികള്‍ മുടങ്ങിക്കിടന്നിട്ടും ഗുണഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി പദ്ധതികള്‍ പ്രവര്‍ത്തന ക്ഷമമാക്കാത്ത ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയില്‍ പ്രമേയം പ്രതിഷേധിച്ചു.
കണ്വെന്ഷന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയാവബോധം ശരിയായ ദിശയിലായതിനാലാണ് ബിജെപി അനുദിനം ശക്തിപ്രാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം. മോഹനന്മാസ്റ്റര് കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ. രജീഷ്, വൈസ് പ്രസിഡന്റ് കെ.എം. ബാലകൃഷ്ണന്, വി.കെ. ബാലന് നായര്‍, കല്ലോത്ത് ബാലകൃഷ്ണന്‍മാസ്റ്റര്‍, കെ.പി. ഗംഗാധരന് നായര്‍, വി. ശേഖരന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൊയിലോത്ത് സജീവന് സ്വാഗതം പറഞ്ഞു.
പുതിയഭാരവാഹികള്‍: കെ.ഇ. സേതുമാധവന്(പ്രസിഡന്റ്), സി. രവീന്ദ്രന്, ഒ.കെ. വിശ്വന് (വൈസ് പ്രസിഡന്റ്), കെ. സുരേന്ദ്രന് (ജന. സെക്രട്ടറി), സി. സുരേഷ്, വി.കെ. പ്രസാദ് (സെക്രട്ടറിമാര്‍), കെ.പി. രാഘവന് (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: