കൊട്ടാരക്കര: മോദി സര്‍ക്കാര്‍ യുവജനതക്ക് ദിശാബോധം നല്കുന്ന സര്‍ക്കാരാണെന്ന് യുവമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ അഡ്വ.ആര്.എസ്.പ്രശാന്ത് പറഞ്ഞു. മേക്ക്ഇന്‍ ഇന്ത്യ, മുദ്ര ബാങ്ക് എന്നിവ യുവജനതക്ക് തുറന്നിട്ടത് ഭാവിയുടെ പുത്തന്‍ പ്രതീക്ഷകളായിരുന്നു. ഇതോടെ അന്യരാജ്യങ്ങളിലേക്ക് തൊഴില്‍ തേടിപോകുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നതായും പ്രശാന്ത് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സൈക്കിള്‍ യാത്രക്ക് കൊട്ടാരക്കര പുലമണില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രശാന്ത്. രാജ്യപുരോഗതിയില്‍ യുവജനതയുടെ പങ്ക് തിരിച്ചറിഞ്ഞ മോദി സര്‍ക്കാരിലും ബിജെപിയിലും ഇന്ന് യുവജനത കാട്ടുന്ന താല്പര്യമാണ് ജാഥക്ക് ലഭിക്കുന്ന സ്വീകരണങ്ങള്‍. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ഈ കരുത്ത് കേരളം കണ്ടറിയും. വികസനകേരളമെന്ന ബിജെപി മുദ്രാവാക്യത്തോട് കേരളജനത ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തുടങ്ങിയതായും പ്രശാന്ത് പറഞ്ഞു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പൊലിക്കോട് രാജീവ് അദ്ധ്യക്ഷനായിരുന്നു.
ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, നേതാക്കളായ അണ്ടൂര്‍ രാധാകൃഷ്ണന്, അനില്മാലയില്, പുലമണ്‍ ശ്രീരാജ്, ദിലീപ് നെടുവത്തൂര്‍, സന്തോഷ്, ഇരണൂര്‍ രതീഷ്, തേവന്നൂര്‍ ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: