ഗ്രാമപഞ്ചായത്ത് വാര്‍ഡ് കൂടുതല്‍ മലപ്പുറത്ത്; കുറവ് വയനാട്ടില്‍

Saturday 19 September 2015 7:35 pm IST

തിരുവനന്തപുരം: വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്ള ജില്ല മലപ്പുറം. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിലെ 94 ഗ്രാമപഞ്ചായത്തുകള്‍ മലപ്പുറത്താണ്. മൊത്തം 1778 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് ഇവിടെയുള്ളത്. വയനാട്ടില്‍ 23 ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 413 വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് നടക്കും. സംസ്ഥാനമൊട്ടാകെ 15962 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ഇക്കുറി തെരഞ്ഞെടുപ്പ് നടക്കും. ഇതര ജില്ലകളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം, ആകെ വാര്‍ഡുകള്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം - 73 - 1299, കൊല്ലം - 68 - 1234, പത്തനംതിട്ട - 53 - 788, ആലപ്പുഴ - 72 - 1169, കോട്ടയം - 71 - 1140, ഇടുക്കി - 52 - 792, എറണാകുളം - 82 - 1338, തൃശ്ശൂര്‍ - 86 - 1465, പാലക്കാട് - 88 - 1490, കോഴിക്കോട് - 70 - 1226, കണ്ണൂര്‍ - 71 - 1166, കാസര്‍ഗോഡ് - 38 - 664 2010 ലെ തെരഞ്ഞെടുപ്പില്‍ ആകെ 978 ഗ്രാമപഞ്ചായത്തുകളിലായി 16680 വാര്‍ഡുകളാണ് ഉണ്ടായിരുന്നത്. വിവിധ ജില്ലകളില്‍ 2010ല്‍ തെരഞ്ഞെടുപ്പ് നടന്ന ഗ്രാമപഞ്ചായത്തുകളുടെ എണ്ണം  ആകെ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്ന ക്രമത്തില്‍. തിരുവനന്തപുരം - 73 - 1299, കൊല്ലം - 70 - 1274, പത്തനംതിട്ട - 54 -811, ആലപ്പുഴ - 73 - 1186, കോട്ടയം - 73 - 1180, ഇടുക്കി - 53 - 814, എറണാകുളം - 84 - 1369, തൃശ്ശൂര്‍ - 88 -1501, പാലക്കാട് - 91 - 1542, മലപ്പുറം - 100 -1902, കോഴിക്കോട് - 75 -1335, വയനാട് - 25 - 459, കണ്ണൂര്‍ - 81 - 1345, കാസര്‍ഗോഡ് - 38 - 663.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.