ആലുവ: കലാമണ്ഡലം വെണ്മണി ഹരിദാസ് അനുസ്മരണം ജന്മനാടായ തിരുവൈരാണിക്കുളത്ത് ഇന്ന് നടത്തും. ഹരിദാസിന്റെ പത്നി സരസ്വതി നിലവിളക്കുതെളിച്ച് തുടക്കം കുറിക്കും.
തുടര്‍ന്ന് സംഗീത സെമിനാറില്‍ എസ്. നാരായണന്‍നമ്പൂതിരി (ആകാശവാണി, തൃശൂര്‍), ശ്രീവത്സന്‍ ജെ. മേനോന്. എം. എസ്. അനിയന്, പാലനാട് ദിവാകരന്, മീരാ രാംമോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്നിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഷാജി. എന്‍. കരുണ്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എന്‍.പി. വിജയകൃഷ്ണന്, മോഴിക്കുന്നം ദാമോദരന്‍, വെണ്മണി പരമേശ്വരന്, ഡോ. സി.എം. നീലകണ്ഠന്, വാഴേങ്കട വിജയന് പങ്കെടുക്കും. ഈ വര്‍ഷത്തെ വെണ്മണി ഹരിദാസ് പുരസ്കാരം കലാനിലയം രാജീവിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമര്‍പ്പിക്കും.
വിശിഷ്ട കലാകാരന്മാരായ കോട്ടക്കല്‍ ഗോപിനായര്, നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, വാഴേങ്കടവിജയന്‍, മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി, അപ്പുണ്ണിത്തരകന്‍ എന്നീ കഥകളി കലാകാരന്മാരേയും ആദരിക്കും. സ്കൂള്‍ യുവജനോത്സവത്തില്‍ എറണാകുളം ജില്ലയില്‍ കഥകളി സംഗീതത്തിന് ഒന്നാം സ്ഥാനം നേടിയ ഹരിശങ്കറിനേയും ചടങ്ങില്‍ ആദരിക്കും.
തുടര്‍ന്ന് കഥകളി-പൂതനാമോക്ഷം, കീചകവധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: