തിരുവനന്തപുരം: ശ്രീനാരായണ ധര്‍മ്മവേദി രൂപീകരിച്ച ശ്രീനാരായണ ധര്‍മ്മവേദി ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ശാഖാതലം മുതല്‍ വിപുലമാക്കാനും ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും ധര്‍മ്മവേദി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
ചെയര്മാന് ഗോകുലം ഗോപാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിജു രമേശ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കെ. പുഷ്പാംഗദന്, പ്രൊഫ. ജി. മോഹന്‍ദാസ്, വിനോദ്, ചന്ദ്രബാബു, ഡോ. സുശീല, രവീന്ദ്രന് പൊയിലൂര്‍, അജോയ് മാവേലിക്കര, ആലപ്പുഴ സി. ചന്ദ്രമോഹന്, കണ്ണൂര്‍ ടി.ടി.സോമന്, എം.എച്ച് വിജയന്, ധനേശന്‍, കെ.എം.എസ്. ലാല്‍, കണ്ടല്ലൂര്‍ സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: