കൊച്ചി: ലോകത്തിനു തന്നെ മാതൃകയായ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും മികവുറ്റതാക്കാനും ലോകബാങ്കിന്റെ സഹകരണം തേടുമെന്ന് പഞ്ചായത്ത് സാമൂഹ്യ നീതിവകുപ്പ് മന്ത്രി എം.കെ. മുനീര്‍. ഇതുസംബന്ധിച്ച് ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റുമാരുടെവേതന വര്‍ധനവ് 8000/ രൂപയാക്കി ഉത്തരവായിട്ടുണ്ടെന്നും 2015 ഒക്ടോബറില്‍ ഇത് ലഭിച്ചു തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 12000/ രൂപയാക്കി വര്‍ധിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും യാത്രാബത്ത 300/ രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുടുംബശ്രീയുടെ 17ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിഡിഎസ് അക്കൗണ്ടന്റുമാരുടെ സംസ്ഥാന തല സംഗമം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംഎല്‍എ ബെന്നി ബഹനാന് അധ്യക്ഷത വഹിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമായി 1072 അക്കൗണ്ടന്റുമാരും സിഡിഎസ് ചെയര്‍പേഴ്സണ്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: