അമ്പലപ്പുഴയില്‍ സംയോജിത മുട്ടഗ്രാമം പദ്ധതി തുടങ്ങി

Saturday 19 September 2015 9:03 pm IST

ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും ഭാരത് സേവക് സമാജിന്റെയും ആഭിമുഖ്യത്തില്‍ സംയോജിത മുട്ടഗ്രാമം പദ്ധതി വനിതാ സ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കും. അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി. രാജഗോപാലപ്പണിക്കരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള നിര്‍വ്വഹിച്ചു. വനിതാ സ്വയംസഹായ സംഘങ്ങളുടെ ജോ.ലയബിലിറ്റി ഗ്രൂപ്പുകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. 110 ഗ്രൂപ്പുകളിലൂടെ 420 വനിതകള്‍ക്ക് തൊഴിലുറപ്പാക്കാനാണ് മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലക്ഷ്യമിടുന്നത്. 400 വനിതകള്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.