ഗോഡൗണിന് തീപിടിച്ച് 40 ലക്ഷത്തിന്റെ നഷ്ടം

Saturday 19 September 2015 9:05 pm IST

മാവേലിക്കര: ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപിടിച്ച് 40 ലക്ഷം രൂപയുടെ നാശനഷ്ടം. കുറ്റിത്തെരുവ് ജംഗ്ഷന് തെക്ക് വശമുള്ള ടെക്‌സ്‌മോയുടെ ഗോഡൗണിനാണ് തീ പിടിത്തമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നരയോടെ ഗോഡൗണില്‍ നിന്നും പുകയുടെ ഗന്ധം വന്നതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് തീ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ചുണര്‍ത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടത്തിന്റ കതക് പൂട്ടിയിരുന്നതിനാല്‍ സാധിച്ചില്ല. പിന്നിട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കായംകുളത്ത് നിന്നും എത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കെട്ടിടത്തിനകത്ത് തീ ആളികത്തുകയായിരുന്നു. പിന്നിട് കായംകുളം, കരുനാഗപ്പള്ളി, ഹരിപ്പാട്, മാവേലിക്കര എന്നിവടങ്ങളില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് എത്തി പുലര്‍ച്ച രണ്ടരയോടെയാണ് തീ അണച്ചത്. ജനല്‍ ചില്ല് തല്ലി പൊട്ടിച്ച് വെള്ളം ഒഴിച്ച് തീ അണച്ചത്. 185 ഫ്രിഡ്ജും 65 വാഷിംഗ് മെഷിനുമാണ് തീ പിടിത്തത്തില്‍ കത്തി നശിച്ചത്. 40 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം തുറക്കാന്‍ കഴിയാത്താതാണ് കൂടുതല്‍ നാശനഷ്ടമുണ്ടാകാന്‍ കാരണം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.