യുവമോര്‍ച്ച സൈക്കിള്‍ പ്രചരണജാഥ ഇന്ന് സമാപിക്കും

Saturday 19 September 2015 9:06 pm IST

ആലപ്പുഴ: അഴിമതി, നിയമന നിരോധനം, പ്രീണന രാഷ്ട്രീയം എന്നിവയ്‌ക്കെതിരെയുള്ള പ്രചാരണവുമായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്റെ നേതൃത്വത്തില്‍ നടക്കുന്ന സൈക്കിള്‍ പ്രചരണ ജാഥ ഇന്ന് ചെങ്ങന്നൂര്‍ കല്യാശേരിയില്‍ സമാപിക്കും. പൂച്ചാക്കലില്‍ കഴിഞ്ഞ ദിവസം ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഗുരുമന്ദിരം ജങ്ഷനില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി സ്മികേഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എല്‍.പി.ജയചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍, ബിജെപി ടൗണ്‍ വെസ്റ്റ് പ്രസിഡന്റ് സുമാനസന്‍, യുവമോര്‍ച്ച ടൗണ്‍ വെസ്റ്റ് പ്രസിഡന്റ് അനീഷ് എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്‍. കണ്ണന്‍ സ്വാഗതം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.