ഡിവൈഎസ്പി ഓഫീസ് മാറ്റം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും പ്രതിഷേധവുമായി രംഗത്ത്

Saturday 19 September 2015 10:32 pm IST

കാഞ്ഞിരപ്പളളി: രണ്ട് പതിറ്റാണ്ടിലേറെ കാലമായി കാഞ്ഞിരപ്പളളിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഡി വൈ എസ് പി ഓഫീസ് പൊന്‍കുന്നത്തേക്ക് മാറ്റി സ്ഥാപിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നു ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോഗം ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി മിനി സിവില്‍സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഡി വൈ എസ് പി ഓഫീസ് അസൗകര്യങ്ങളുടെ പേരിലാണ് പൊന്‍കുന്നത്തേക്ക് മാറ്റി സ്ഥാപിച്ചതെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിശദികരണം അവിശ്വസനീയമാണെന്ന് യോഗം ആരോപിച്ചു. ഡിവൈഎസ്പി ഓഫീസ് പൊന്‍കുന്നത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിനു യാതൊരുവിധ അറിവും ലഭിച്ചിരുന്നില്ല. ജനമൈത്രി പോലിസിന്റെ പുതിയ മന്ദിരോദ്ഘാടനത്തിനു ഗ്രാമപഞ്ചായത്തിലെ ആരെയും പോലിസ് അധികൃതര്‍ ക്ഷണിച്ചിരുന്നില്ല. ഓഫീസ് കാഞ്ഞിരപ്പളളിയില്‍ തന്നെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഒന്‍പതിന് കാഞ്ഞിരപ്പളളി പഞ്ചായത്തിലെ ജനപ്രതിനിസംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . പി എ ഷമീറിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ജെസി ഷാജന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സുനില്‍ തേനംമ്മാക്കല്‍, സെലിന്‍ സിജോ, നെസീമ ഹാരിസ്, ബേബി വട്ടയ്ക്കാട്ട്, അപ്പച്ചന്‍ വെട്ടിത്താനം, ബിജു ചക്കാല, വി എന്‍ രാജേഷ്, സുരേന്ദ്രന്‍ കാലായില്‍, രാജു തേക്കുംത്തോട്ടം, നിബു ഷൗക്കത്ത്, ജോഷി അഞ്ചനാട്ട്, റാണി മാത്യു, മണി രാജു, ഷക്കീല ഷാജി, സിജ സക്കീര്‍, അംബിക മോഹനന്‍, ലീലാമ്മ തങ്കപ്പന്‍, ശ്യാമള ഗംഗധരന്‍, റോസമ്മ പുളിക്കന്‍, റോസമ്മ അഗസ്തി, സിനി ജിബു എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.