മലയാറ്റൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Sunday 20 September 2015 10:12 am IST

കൊച്ചി: അങ്കമാലിയില്‍ നിന്നും ചന്ദ്രപ്പുര, നടുവട്ടം, നീലീശ്വരം വഴി മലയാറ്റൂരിലേക്കും തിരിച്ചും  കെഎസ്ആര്‍ടിസി സര്‍വീസ് വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും കെഎസ്ആര്‍ടിസി എംഡിക്കും ഗതാഗത കമ്മീഷണര്‍ക്കുമാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍   ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ ഇതു സംബന്ധിച്ച് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.  മലയാറ്റൂരിലേക്ക് സ്വകാര്യ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്ന് കളക്ടര്‍ കമ്മീഷനെ അറിയിച്ചു.  കളക്ഷന്‍ കുറവായതു കാരണം അങ്കമാലി, മലയാറ്റൂര്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്കും താല്‍പ്പര്യമില്ല.  750 കുടുംബങ്ങള്‍ പ്രദേശത്ത് താമസിക്കുന്നുണ്ട്.  ഇവര്‍ക്ക് ബസ് കിട്ടാന്‍ മൂന്നു കിലോമീറ്റര്‍ യാത്രചെയ്യണം. നീലീശ്വരം, വൈഎംഎ, വൈസിഎ കവലകള്‍ വഴി അങ്കമാലി, മലയാറ്റൂര്‍, പെരുമ്പാവൂര്‍ റൂട്ട് പരിഗണിച്ചാല്‍ യാത്രാ ക്ലേശം പരിഹരിക്കാമെന്ന് കളക്ടര്‍ കമ്മീഷനെ അറിയിച്ചു.  ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.  ജോസഫ് വര്‍ഗ്ഗീസ് മാത്തുള്ള സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.