വടകര: ഓര്‍ക്കാട്ടേരി ഒ.പി.കെ. സ്റ്റോപ്പിനടുത്ത് വടകര-തൊട്ടില്‍പാലം റൂട്ടില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. തടഞ്ഞ് ബസ്ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് മുതല്‍ തൊട്ടില്‍പാലം റൂട്ടില്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ബസ് തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കാറിലെത്തിയ ഒരു സംഘമാളുകള്‍ ഈ റൂട്ടിലോടുന്ന സുപ്രീം ബസ്സ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചത്.
ഇതിന് മുമ്പും ഇത്തരത്തിലുള്ള മര്‍ദ്ദനം ഉണ്ടായിരുന്നു. കഴിഞ്ഞദിവസത്തെ പണിമുടക്കുമായി യൂണിയനുകള്‍ക്ക് ബന്ധമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. യോഗത്തില്‍ ബിഎംഎസ് മേഖലാ പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രന്, എ.സതീശന്(സിഐടിയു), മീനത്ത് മൊയ് തു(എസ്ടിയു), പുത്തൂര്‍ അശോകന്, നാരായണനഗരം പത്മനാഭന്(ഐഎന്‍ടിയുസി), വി.ആര്. രമേശ്(എഐടിയുസി), വിലങ്ങില്‍ പ്രസാദ്(എച്ച്എംഎസ്), എരഞ്ഞിക്കല്‍ രവി(ബിഎംഎസ്) എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: