കേരള കുംഭാരസമുദായ സഭ ജില്ലാ സമ്മേളനം സമാപിച്ചു

Sunday 20 September 2015 11:17 am IST

കോഴിക്കോട്: കേരള കുംഭാര സമുദായ സഭ കോഴിക്കോട് ജില്ലാ സമ്മേളനം മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ഇന്നലെ വൈകീട്ട് നടന്ന പൊതുസമ്മേളനം എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. കേരള കുംഭാര സമുദായസഭ സംസ്ഥാന പ്രസിഡന്റ് ബാബുരാജ് കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി. രമേശ് മുഖ്യാതിഥിയായിരുന്നു. പുരുഷന്‍ കടലുണ്ടി എംഎല്‍എ സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി ടി.വി.ബാലന്‍, കെഎംഎസ്എസ് സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാല്‍, കേരള കുംഭാരസമുദായസഭ സംസ്ഥാനസെക്രട്ടറി ഗോപാലന്‍ നിലമ്പൂര്‍, ജില്ലാപ്രസിഡന്റ് നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറി എം.എം. അജിത്കുമാര്‍ സ്വാഗതവും ബാബു കക്കോ ടി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.