നിറഞ്ഞ സദസ്സില്‍ ''അരികില്‍ അക്കിത്തം''

Sunday 20 September 2015 11:20 am IST

കോഴിക്കോട്: മലയാണ്മയുടെ മഹാകവി അക്കിത്തത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'അരികില്‍ അക്കിത്തം' കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ചു. അളകാപുരി ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് നിറഞ്ഞ സദസ്സിലായിരുന്നു പ്രദര്‍ശനം. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സാഹിത്യകാരി പി. വത്സല നിര്‍വഹിച്ചു. അക്കിത്തത്തിന്റെ കവിതകളാണ് കവിതകളുടെ ലോകത്തേക്ക് തന്നെ നയിച്ചതെന്ന് പി. വത്സല പറഞ്ഞു. അക്കിത്തത്തിന്റെ കവിതകളുടെ ലാളിത്യമാണ് തന്നെ ആകര്‍ഷിച്ചത്. ലോകത്തെ പ്രത്യേക വീക്ഷണകോണില്‍ കാണാനും മനുഷ്യന്റെ ആകുലതകളെ എങ്ങനെ പ്രകടിപ്പിക്കാമെന്നും മനസ്സിലാക്കിത്തന്നതും അക്കിത്തമാണെന്നും വത്സല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ സമിതി സെക്രട്ടറി പി.പി. ശ്രീധരനുണ്ണി സ്വാഗതവും ഡോക്യുമെന്ററി സംവിധായകന്‍ ഇ. സുരേഷ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.