ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രക്ക് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ ഒമ്പത് കബഡി താരങ്ങള്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു.സുന്ദര്‍ഗഡ് ജില്ലയിലെ ലാഹുനിപര-ബഹരാപോസി റോഡില്‍ സൗരാപ്പള്ളിയിലായിരുന്നു അപകടം.
ട്രക്കില്‍ 20 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ച മിനിട്രക്ക് പാലത്തില്‍ നിന്നും താഴെ വീണാണ് അപകടം ഉണ്ടായത്. അഭിരാം കലോ, ധരന്ദിയര് നായക്, ചന്ദ്രശേഖര്‍ പര്ഥാന്, ഉമേഷ് കിസന്‍, ഗൗരി ചന്ദ്ര കിസാന്‍, എന്നിവരാണ് മരിച്ചത്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രാദേശിക കബഡി താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്. താരങ്ങള്‍ മല്‍സരം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഏഴുപേര്‍ സംഭവ സ്ഥലത്ത് വച്ചു രണ്ടു പേര് ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പരുക്കേറ്റവരെ അടുത്ത ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: