ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു; ഗുര്‍കീരത്തും അരവിന്ദും പുതുമുഖങ്ങള്‍

Sunday 20 September 2015 7:09 pm IST

ബെംഗളൂരു:  ദക്ഷിണാഫ്രിക്കയ്‌ക്കെ തിരായ മൂന്നു ട്വന്റി 20 മല്‍സരങ്ങള്‍ക്കും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു.  മഹേന്ദ്ര സിങ് ധോണിയാണ് ക്യാപ്റ്റന്‍. ഓള്‍ റൗണ്ടര്‍ ഗുര്‍കീരത്ത് സിംഗും എസ് അരവിന്ദുമാണ്  ടീമിലെ പുതുമുഖങ്ങള്‍. ഗുര്‍കീരത്തിനെ ഏകദിനത്തിലും അരവിന്ദിനെ ട്വന്റി20 യിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഹര്‍ഭജനും അമിത് മിശ്രയും ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്് ഏകദിനത്തിലും ട്വന്റി 20 യിലും ഇടം കണ്ടെത്താനായില്ല. ട്വന്റി20 ടീം: എം.എസ്. ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, അമ്പട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഹര്‍ഭജന്‍ സിങ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, അമിത് മിശ്ര, എസ്. അരവിന്ദ്. ഏകദിനം: ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, അജിങ്ക്യ രഹാനെ, അമ്പട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍. അശ്വിന്‍, ഗുര്‍കീരത് സിങ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്. മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ നായകന്‍ ധോണി വീണ്ടും രാജ്യാന്തര ക്രിക്കറ്റില്‍ സജീവമാവുന്നത്. ഒക്ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പര ആരംഭിക്കുന്നത്. മൂന്നു ട്വന്റി20 മല്‍സരങ്ങളോടെയാണു പരമ്പരയുടെ തുടക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.