കണ്ണൂര്‍: പാനൂരിലെ മുസ്ലിംലീഗ് ഓഫീസില്‍ ദേശീയപതാകയെ കര്‍ട്ടനു പകരം ഉപയോഗിച്ചതായി പരാതി. ചെറുപറമ്പില്‍ സ്ഥിതി ചെയ്യുന്ന മുസ്ലീം ലീഗ് ഓഫീസിലാണ് സംഭവം. ജനല്‍ വാതിലിനോട് ചേര്‍ന്ന് കര്‍ട്ടനു പകരം തലകീഴായി ദേശീയ പതാക കെട്ടുകയായിരുന്നു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ ദേശീയപതാകയെ ദുരുപയോഗം ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നാണ് ലീഗ് നേതാക്കളുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: