രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ ഗ്രാമം പരീക്കര്‍ ദത്തെടുക്കുന്നു

Sunday 20 September 2015 4:19 pm IST

അമേഠി : കേന്ദ്ര പ്രതിരോധമന്ത്രി  മനോഹര്‍ പരീക്കര്‍ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ ഗ്രാമം ദത്തെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദമോദിയുടെ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരം ബറൗലിയ ഗ്രാമമാണ് ദത്തെടുക്കുന്നത്. യുപിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് പരീക്കര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് അമേഠിയിലെ ഗ്രമങ്ങളുടെ സ്ഥിതി മനസ്സിലായെന്നും അതിനാലാണ് ഈ ഗ്രാമത്തെ ദത്തെടുക്കുന്നതെന്നും പരീക്കര്‍ അറിയിച്ചു. രാജ്യത്തെ പിന്നോക്ക ഗ്രാമങ്ങളുടെ പട്ടികയിലാണ് അമേഠി ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ ഗ്രാമത്തിലേക്ക് വികസനം കൊണ്ടുവരുന്നതിനായാണ് ദത്തെടുക്കുന്നതെന്നും പരീക്കര്‍ പറഞ്ഞു. കൂടാതെ ഉത്തര്‍പ്രദേശില്‍ നിന്നും ഇനിയും ഗ്രാമങ്ങള്‍ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും അമേഠി ഗ്രാമ വികസനപ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.