മുസ്ലീം ലീഗ് ഓഫീസില്‍ ജനല്‍ മറക്കാന്‍ ദേശീയ പതാക: പോലീസ് കേസെടുത്തു

Sunday 20 September 2015 6:30 pm IST

പാനൂര്‍: മുസ്ലീം ലീഗ് ഓഫീസില്‍ ജനല്‍ മറക്കാന്‍ ദേശീയ പതാക. ഒളവല്ലൂര്‍ പോലീസ് കേസെടുത്തു. ചെറുപ്പറമ്പ് മുസ്ലീം ലീഗ് ഓഫീസായ സി.എച്ച് സൗധത്തിന്റെ മുന്‍വശത്തുള്ള ജനല്‍ മറക്കാനാണ് ദേശീയ പതാക തലകീഴായി കെട്ടിത്തൂക്കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ ഇ.കെ.ഷിജുവും സംഘവും സ്ഥലത്തെത്തി പതാകി അഴിച്ചുമാറ്റി. സംഭവത്തില്‍ ഓഫീസ് സെകട്ടറിക്കെതിരെ ദേശീയ പതാകയെ അപമാനിച്ചതിന് കേസെടുത്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.