മഹാസമാധി ദിനാചരണം ഇന്ന്

Sunday 20 September 2015 6:45 pm IST

ആലപ്പുഴ: ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എസ്എന്‍ഡിപി അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്‍ ആസ്ഥാനത്തും ശാഖകളിലും ഗുരുമന്ദിരങ്ങളിലും വിവിധ പരിപാടികള്‍ നടത്തും. പതാക ഉയര്‍ത്തല്‍, സമൂഹ പ്രാര്‍ഥന, ഗുരുപൂജ, ഗുരു പ്രഭാഷണങ്ങള്‍, മൗനജാഥകള്‍, അനുസ്മരണ സമ്മേളനങ്ങള്‍, പായസ ദാനം, കഞ്ഞിവീഴ്ത്തല്‍, ദീപക്കാഴ്ച തുടങ്ങിയവ നടക്കും. യൂണിയന്‍ ആസ്ഥാനമായ കിടങ്ങാംപറമ്പില്‍ രാവിലെ 9.30നു പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് പതാക ഉയര്‍ത്തും. തുടര്‍ന്നു ഗുരുപുഷ്പാര്‍ച്ചന, വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ സമൂഹ പ്രാര്‍ഥന, ഗുരുഭാഗവത പാരായണം തുടങ്ങിയവ നടക്കും. വൈകിട്ട് മൂന്നിനു കിടങ്ങാംപറമ്പ് എല്‍പി സ്‌കൂളില്‍ അനുസ്മരണ സമ്മേളനത്തില്‍ ടി.ആര്‍. രാമനാഥന്‍ പ്രഭാഷണം നടത്തും. കലവൂര്‍ എന്‍. ഗോപിനാഥ് അധ്യക്ഷത വഹിക്കും. അമ്പലപ്പുഴ കോമന എസ്എന്‍ഡിപിയോഗം 3715-ാം നമ്പര്‍ ശാഖായോഗത്തില്‍ രാവിലെ 10ന് ഇരട്ടക്കുളങ്ങര ഗുരുദേവ പ്രാര്‍ത്ഥനാലയത്തില്‍ എസ്എന്‍ഡിപി കുട്ടനാട് യൂണിയന്‍ സെക്രട്ടറി എം.ടി. പുരുഷോത്തമന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ. മനോഹരന്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ കൗണ്‍സിലര്‍ സതീഷ് മുട്ടാര്‍. അഡ്വ. സി.എസ്. സന്തോഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. സമാധി ദിനാചരണം മുഹമ്മയിലെ എട്ട് ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ 21ന് ആര്യക്കര എസ്.എന്‍. കവല ഗുരുപൂജാഹാളില്‍ നടക്കും. രാവിലെ 9ന് ദിനാചരണ കമ്മറ്റി ചെയര്‍മാന്‍ പി. പ്രസന്നന്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4.30ന് വിവിധ ശാഖായോഗങ്ങളില്‍ നിന്നുള്ള ശാന്തിയാത്ര ആരംഭിക്കും. 5.30ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി നിര്‍വഹിക്കും. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ അധ്യക്ഷത വഹിക്കും. ബിജുപുളിക്കിലേടത്ത് മുഖ്യപ്രഭാഷണം നടത്തും. എസ്. രാജേഷ്, പുരുഷാമണി എന്നിവര്‍ സംസാരിക്കും. ചേര്‍ത്തല താലൂക്കിലെ എസ്എന്‍ഡിപി ശാഖായോഗങ്ങളുടെയും കുടുംബയൂണീറ്റുകളുടെയും ആഭിമുഖ്യത്തില്‍ ഇന്ന വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൊക്കോതമംഗലം ശാഖായോഗത്തിന്റെ സമാധി ആചരണ പരിപാടികള്‍ രാവിലെ ആറിന് ഗുരുദേവ ക്ഷേത്രത്തില്‍ ആരംഭിക്കും. എട്ടിന് പതാക ഉയര്‍ത്തല്‍, 8. 30 ന് ഭജന, 10 ന് മൗനജാഥ. 11 ന് നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ചെയര്‍മാന്‍ പി. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്‌മെന്റ് കണ്ടമംഗലം മേഖലാ പ്രസിഡന്റ് സജേഷ് നന്ദ്യാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. സി.ആര്‍. രംഗനാഥ്, മോഹനന്‍, ജിതുമോന്‍, ദീപു, ഷൈലജ രാധാകൃഷ്ണന്‍, സുബിന്‍ലാല്‍, ലൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വയലാര്‍ മദ്ധ്യം എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ നാളെ രാവിലെ പത്തിന് ഭജന. ഉച്ചയ്ക്ക് 12 ന് ഗുരുപ്രസാദ വിതരണം. രണ്ടിന് മൗനജാഥ, ഗുരുദേവ വിഗ്രഹത്തില്‍ പുഷ്പാര്‍ച്ചന. 3.30 ന് കൂട്ടപ്രാര്‍ത്ഥന. വാരണം പുത്തനങ്ങാടിയില്‍ വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കും. രാവിലെ എട്ടിന് പ്രസിഡന്റ് ആര്‍. സതീശന്‍ പതാക ഉയര്‍ത്തും. ഒന്‍പതിന് ഭക്തിഗാനസുധ, 11 ന് സോമശേഖരപ്പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. തിരുവിഴ തെക്ക് സമാധിദിനാചരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 6. 30 ന് പ്രസന്ന ബാബു പതാക ഉയര്‍ത്തും. ഏഴിന് ഭാഗവത പാരായണം, 10 ന് സംഗീതഭജന, 12 ന് ക്യാഷ് അവാര്‍ഡ് വിതരണം. മറ്റവന ശാഖായോഗത്തിന്റെയും കുടുംബയൂണീറ്റുകളുടെയും ആഭിമുഖ്യത്തില്‍ മൗനജാഥയും സമ്മേളനവും ചികിത്സാ സഹായവിതരണവും നടക്കും. രാവിലെ 10 ന് പതാക ഉയര്‍ത്തല്‍. ഉച്ചയ്ക്ക് 2. 30 ന് മൗനജാഥ, 3.30 ന് സമാധി പ്രാര്‍ത്ഥന, നാലിന് അനുസ്മരണസമ്മേളനം യോഗം കൗണ്‍സിലര്‍ പി.എസ്.എന്‍. ബാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.കെ. വരദന്‍ അദ്ധ്യക്ഷത വഹിക്കും. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്‍ മുഖ്യപ്രഭാഷണം നടത്തും. തണ്ണീര്‍മുക്കം സന്മാര്‍ഗബോധിനി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ചടങ്ങുകള്‍ നടക്കും. രാവിലെ 10 ന് സമൂഹപ്രാര്‍ത്ഥന, 11 ന് പി.ആര്‍. ബാബു കൈപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2. 30 ന് ആല്‍ത്തറയില്‍ നിന്നും മൗനജാഥയാരംഭിക്കും. സമാധിദിനാചരണ സമിതിയുടെ നേതൃത്വത്തില്‍ കൊക്കോതമംഗലത്ത് ഗുരുദേവ കീര്‍ത്തനാലാപനം, ഭജന, സമൂഹപ്രാര്‍ത്ഥന എന്നീ ചടങ്ങുകള്‍ നടക്കും. താലൂക്ക് മഹാസമാധി ദിനാചരണകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മൗനജാഥയും പൊതുസമ്മേളനവും നടക്കും. രാവിലെ ഒന്‍പതിന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നും ദീപശിഖാറിലേ ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ശ്രീനാരായണ മെമ്മോറിയല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. വൈകിട്ട് 3. 30 ന് പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും. നാലിന് മൗനജാഥ, വൈകിട്ട് ആറിന് പൊതുസമ്മേളനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. സി.കെ. വിജയഘോഷ് ചാരങ്കാട്ട് അധ്യക്ഷത വഹിക്കും. ഡോ.ടി.എം. തോമസ് ഐസക് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.