ആലപ്പുഴ: വിരണ്ടോടിയ പോത്ത് ദേശിയപാതയില്‍ ഭീതി പരത്തി. ബൈക്ക് യാത്രക്കാരന് വീണ് പരിക്കേറ്റു. വണ്ടാനം പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കാക്കാഴം ഭാഗത്തു കെട്ടിയിട്ടിരുന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. കാല് നടയാത്രക്കാര്‍ പലരും ഓടി രക്ഷപ്പെടുകയായിരുന്നു. പോത്ത് ബെക്കിലിടിച്ചാണ് ബൈക്ക് യാത്രികന് വീണത്. പിന്നീട് പുന്നപ്ര എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്ന് പുന്നപ്ര ഭാഗത്ത് വെച്ച് പോത്തിനെ പിടിച്ചുകെട്ടിയിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: