മുണ്ടയ്ക്കല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നാലിന്

Sunday 20 September 2015 6:51 pm IST

ആലപ്പുഴ: കൈനകരിക്കാരുടെ യാത്രാദുരിതത്തിന് പരിഹാരമായി കൈനകരി മുണ്ടയ്ക്കല്‍ പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നു. ഒക്ടോബര്‍ നാലിനു വൈകിട്ട് മൂന്നിനു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി പി.കെ. ഇബ്രാഹിം കുഞ്ഞ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൈനകരി നിവാസികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിനാണു പരിഹാരമാകുക. 22 കോടി 85 ലക്ഷം രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. എസ്റ്റിമേറ്റിനെക്കാള്‍ 3.2 ശതമാനം തുക കുറച്ചാണ് കരാറുകാരന്‍ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത് പത്രസമ്മേളനത്തില്‍ കൈനകരി വികസന സമിതി പ്രസിഡന്റ് കെ.എന്‍. ബിജുകുമാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവി, ഗോപകുമാര്‍, വി.കെ. വിനോദ്, സജി കുമാര്‍എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.