മാരകായുധങ്ങളുമായി സിപിഎം ക്രിമിനല്‍ സംഘം പോലീസ് കസ്റ്റഡിയില്‍

Sunday 20 September 2015 7:24 pm IST

കൂത്തുപറമ്പ്: മാരകായുധങ്ങളുമായി സിപിഎം ക്രിമിനല്‍ സംഘത്തെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ക്രിമിനല്‍ സംഘാംഗങ്ങളായ സുമേഷ് പന്തക്കല്‍, കോടിയേരി കൊപ്രക്കളത്തെ സജിനേഷ്, സൂരജ്, മനേക്കരയിലെ നസറുദ്ദീന്‍, സൂരജ്, കൂത്തുപറമ്പ് ഗ്രാന്റ് ബസാര്‍ ഉടമ അസര്‍ എന്നിവരെയാണ് കൂത്തുപറമ്പ് സിഐ പ്രേംസദനും സംഘവും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും നിരവധി വാളുകള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് സൂചന. സിപിഎമ്മിന്റെ റെഡ് വളണ്ടിയര്‍മാരായ ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി നിരവധി അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം സ്വകാര്യ ക്വട്ടേഷനുകളും ഇവര്‍ ഏറ്റെടുത്തിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മാരകായുധങ്ങളുമായി സിപിഎം സംഘം അറസ്റ്റിലായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് കാര്യകാരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.