ഇന്ന് ഗുരുദേവ സമാധി

Sunday 20 September 2015 8:38 pm IST

തൊടുപുഴ : 88-ാമത് ഗുരുദേവ സമാധി ദിനാചരണം ഇന്ന് തൊടുപുഴ എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ 46 ശാഖകളിലും നടക്കും. ചെറായിക്കല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുദേവ ഓഡിറ്റോറിയത്തില്‍ കാപ്പ്-വെങ്ങല്ലൂര്‍ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമാധിദിനാചരണത്തില്‍ മഹാഗണപതിഹോമം, ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടക്കും. സമാധി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി പി.എസ് സിനിമോന്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഡി. ബോസ് സമാധി സന്ദേശം നല്‍കും. രവീന്ദ്രന്‍ തിരുവല്ല മുഖ്യ പ്രഭാഷണം നടത്തും. വണ്ണപ്പുറം : വണ്ണപ്പുറം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ത്ഥന, ഉപവാസം എന്നിവ നടക്കും. മധു ചെമ്പകപ്പാറ മുഖ്യ പ്രഭാഷണം നടത്തും. മുട്ടം : മുട്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം, ,സമൂഹപ്രാര്‍ത്ഥന, 11ന് സമ്മേളനം എന്നിവ നടക്കും. അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും. സാന്ദ്ര രാജന്‍ പ്രഭാഷണം നടത്തും. സാന്ദ്ര രാജന്‍ പ്രഭാഷണം നടത്തും. വഴിത്തല : വഴിത്തല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും. പ്രൊഫ. വിഎസ് റെജി പ്രഭാഷണം നടത്തും. കുണിഞ്ഞി, വെള്ളംനീക്കിപ്പാറ, കരിങ്കുന്നം, കോലാനി, അരിക്കുഴ, തൊടുപുഴ ടൗണ്‍ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ അനുസ്മരണ സന്ദേശം നല്‍കും. പുറപ്പുഴ : പുറപ്പുഴ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, അമൃതഭോജനം എന്നിവ നടക്കും. യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ്. പ്രവീണ്‍ അനുസ്മരണ സന്ദേശം നല്‍കും. കരിമണ്ണൂര്‍ : കരിമണ്ണൂര്‍ ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം, ശാന്തിയാത്ര എന്നിവ നടക്കും. സമാധി സമ്മേളനം അഡ്വ. എസ്. പ്രവീണ്‍ ഉദ്ഘാടനം ചെയ്യും. മായ സജീവ് കോട്ടയം പ്രഭാഷണം നടത്തും. മുള്ളരിങ്ങാട് : മുള്ളരിങ്ങാട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ ശശി കണ്യാലില്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എസ്. പ്രവീണ്‍ മുഖ്യ പ്രഭാഷണം നടത്തും. പി.എസ് സിനിമോന്‍ സമാധിദിന സന്ദേശം നല്‍കും. ഡി. ബോസ്, ജയേഷ് വി., വിമല അനിരുദ്ധന്‍ എന്നിവര്‍ സംസാരിക്കും. കഞ്ഞിക്കുഴി : കഞ്ഞിക്കുഴി ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍, ഡി ബോസ്, ശശി കണ്യാലില്‍ എന്നിവര്‍ പങ്കെടുക്കും. പഴയരിക്കണ്ടം : പഴയരിക്കണ്ടം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ പങ്കെടുക്കും. വെണ്‍മണി, പുളിക്കത്തൊട്ടി, ബിലനാട്, മുണ്ടന്‍മുടി, തൊമ്മന്‍കുത്ത് ശാഖകളില്‍ സമാധിദിനം ആചരിക്കും. ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. തൊടുപുഴ ഈസ്റ്റ്, പെരുമ്പള്ളിച്ചിറ, കാഞ്ഞിരമറ്റം, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ശാഖകളില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. യൂണിയന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. ഉടുമ്പന്നൂര്‍ : ഉടുമ്പന്നൂര്‍ ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ സംസാരിക്കും. നെടുങ്കണ്ടം : ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ഭക്തിനിര്‍ഭരമായി ആചരിക്കുവാന്‍ വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്‍ ചെയര്‍മാന്‍ അനില്‍ തറനിലം, കണ്‍വീനര്‍ സജി പറമ്പത്ത് എന്നിവര്‍ അറിയിച്ചു. യൂണിയന്റെ കീഴിലുള്ള ശാഖാ ഗുരുദേവ ക്ഷേത്രങ്ങളില്‍ രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, സമൂഹ ഉപവാസ പ്രാര്‍ത്ഥന, അഖണ്ഢ നാമാര്‍ച്ചന തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്നതിന് അതാത് ശാഖായോഗങ്ങളിലെ ഭരണസമിതി നേതൃത്വം നല്‍കും. മൂലമറ്റം : മൂലമറ്റം അറക്കുളം ഗുരുമന്ദിരത്തില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന ഉപവാസം എന്നിവ നടക്കും. സമ്മേളനത്തില്‍ അഡ്വ. എസ്. പ്രവീണ്‍, പി.എസ് സിനിമോന്‍, ഡി. ബോസ്, ഷാജി കല്ലാറയില്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.