തെരുവുനായ്ക്കള്‍ പെരുകുന്നു

Sunday 20 September 2015 10:20 pm IST

ചങ്ങനാശ്ശേരി: നഗരത്തില്‍ തെരുവുനായ്ക്കളെകൊണ്ടുള്ള ശല്യം അതിരൂക്ഷമായിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. സ്‌കൂള്‍ കുട്ടികളേയും കാല്‍നട യാത്രക്കാരേയും അക്രമിക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിവര്‍ദ്ധിച്ചിട്ടും നഗരസഭ കാര്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചപ്പുചവറുകളും മാലിന്യങ്ങളും റോഡില്‍ തള്ളുന്നതും വലിച്ചെറിയുന്നതുംമൂലം റോഡുകളില്‍കൂടി ആളുകള്‍ക്ക് നടക്കാന്‍ കഴിയാത്ത അവസ്ഥയണ്. തെരുവുനായകള്‍ മാലിന്യങ്ങള്‍ കടിച്ചുവലിച്ച് റോഡില്‍ നിരത്തിയതുമൂലം റോഡുമുഴുവന്‍ മാലിന്യത്താല്‍ നിറയുന്നു. മാലിന്യം റോഡില്‍ ഇടുന്നവര്‍ക്കെതിരേ നഗരസഭ നിയമ നടപടികള്‍ സ്വീകരിക്കാത്തതും തെരുവുനായ്ക്കള്‍ റോഡുകളില്‍ വിഹരിക്കുന്നതിന് കാരണമാകുന്നു. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നിയമം കര്‍ശനമാക്കും എന്ന് പറയുന്നതല്ലാതെ നടപടികള്‍ സ്വീകരിക്കാറില്ല. ഭാരിച്ച ശമ്പളവും ആനൂകൂല്യങ്ങളും നല്‍കി നഗരസഭാ സെക്രട്ടറി മുതല്‍ ഉദ്യോഗസ്ഥര്‍ കൃത്യനിര്‍വ്വഹണത്തിന് നിയമിച്ചിട്ടുണ്ടെങ്കിലും പ്രയോജനം ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.