കേരളം മോചനത്തിന്റെ പാതയില്‍ :ബിജെപി

Sunday 20 September 2015 10:24 pm IST

കോട്ടയം: സിപിഎം നേതൃതൃത്വം കൊടുക്കുന്ന ഇടത് മുന്നണിയുടെയും കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന വലതു മുന്നണിയുടേയും തടവറയില്‍ നിന്നും കേരളം മോചനത്തിനായുള്ള മാര്‍ഗ്ഗം തേടുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷിന്റെ നേതൃത്വത്തില്‍ നടന്ന സൈക്കിള്‍ പ്രചരണജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. കേരളം മോചനത്തിന്റെ പാത സ്വീകരിച്ചുതുടങ്ങിയതിന്റെ സൂചനയാണ് അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ മുന്നേറ്റം. നവംബറില്‍ നടക്കുന്ന തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പും കഴിയുന്നതോടെ ഈ പരിവര്‍ത്തനം പൂര്‍ണ്ണമാകും. സിപിഎം കേരളത്തെ അക്രമ രാഷ്ട്രീയത്തിലൂടെ ശവപ്പറമ്പാക്കിയെങ്കില്‍ കോണ്‍ഗ്രസ് അഴിമതിയിലൂടെ കേരളത്തെ ശവപ്പറമ്പാക്കിയെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മന്ത്രിമാരും ചില ഉദ്യോഗസ്ഥരും ഗൂഡാലോചന നടത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് തീര്‍ത്ഥാടനക്കാലം ആരംഭിക്കാന്‍ കേവലം രണ്ട് മാസം മാത്രം അവശേഷിക്കുമ്പോള്‍ പോലും യാതൊരുവിധ ക്രമീകരണങ്ങളും ആരംഭിക്കാത്തതെന്ന് ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. സമ്മേളനത്തില്‍ യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.ഗോപന്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനുമോന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, യുവമോര്‍ച്ച നേതാക്കളായ അഖില്‍ രവീന്ദ്രന്‍, മുകേഷ് കോട്ടയം, ഡി.ജയകൃഷ്ണന്‍, ഷൈമോന്‍ വൈക്കം, ബി.ജെ.രാഹുല്‍, ബിജെപി നേതാക്കളായ കെ.എം.സന്തോഷ്‌കുമാര്‍, പി.സുനില്‍കുമാര്‍, ബിനു ആര്‍.വാര്യര്‍, പി.ജെ.ഹരികുമാര്‍തുടങ്ങിയവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി: യുവമോര്‍ച്ച കോട്ടയം ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ജില്ലാ പ്രസിഡന്റ് എസ.് രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണ ജാഥയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രചാരണ സമാപനം പള്ളിക്കത്തോട്ടില്‍ നടന്നു. യുവമോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് സന്ദീപ് മുല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്‍. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പട്ടികമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, സെക്രട്ടറി ലിജിന്‍ലാല്‍, കമ്മറ്റിയംഗം രതീഷ് ചെങ്കിലാത്ത്, കാഞ്ഞിരപ്പള്ളി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, യുവമോര്‍ച്ചാ ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്‍, വി.പി. മുകേഷ്, കെ.വി. നാരായണന്‍, എം.എ. അജയകുമാര്‍,നിഹുല്‍ രോഹിത്, മനു പടിമറ്റം, ജയരാജ് കരുഴ, ലിബിന്‍ തോമസ്, അനൂപ് മുക്കട, അഖില്‍ പി.ജി, അഖില്‍ ശങ്കര്‍, ഗോകുല്‍ ശങ്കര്‍, രാഹുല്‍ ജി നായര്‍, അജയകൃഷ്ണന്‍ പി, സെഫി ജോര്‍ജ്ജ് മാമ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചങ്ങനാശ്ശേരി: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.രതീഷ് നയിക്കുന്ന സൈക്കിള്‍ പ്രചരണജാഥയ്ക്ക് ചങ്ങനാശ്ശേരിയില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.വി.വിനയകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന ട്രഷറാര്‍ എം.പി.രാജഗോപാല്‍, ജില്ലാ സെക്രട്ടറി എന്‍.പി.കൃഷ്ണകുമാര്‍, നിയോജകമണ്ഡലം സെക്രട്ടറിമാരായ പി.സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍,യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി വിഷ്ണുഗോപിദാസ്, സെക്രട്ടറിമാരായ മഹേഷ് , അനീഷ് കുറിച്ചി, രാഹുല്‍ കുറിച്ചി, ഗോപകുമാര്‍ മണിമുറി, രാജേഷ് രാജന്‍മാങ്കാല എന്നിവര്‍പ്രസംഗിച്ചു. സൈക്കിള്‍ ജാഥയോടനുബന്ധിച്ച് പുതുജീവന്‍ ട്രസ്റ്റ് അനാഥാലയത്തില്‍ അന്നദാനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.