തൃശൂര്‍: വ്യക്തി വളര്‍ച്ചയല്ല, വ്യക്തിവികാസമാണ് ആവശ്യമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍. ബാലവികാസ കേന്ദ്രത്തിലുടെ വളരുന്ന കുട്ടികളില്‍ ജീവിതമൂല്യവും വളര്‍ത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബാല-ബാലികാ സദനങ്ങളിലൂടെ വളരുന്ന കുട്ടികളോട് സഹതാപമല്ല, സ്നേഹമാണ് നല്‍കേണ്ടത്. കാലത്തിനുസരിച്ചുള്ള മാറ്റം വരുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനം രൂപപ്പെടുത്തണം. ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തിന് മാതൃകയാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കണം.
ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ബാലഗോപാലന് മാസ്റ്റര്‍, സേവാഭാരതി സംസ്ഥാന സെക്രട്ടറി ജി.പത്മനാഭസ്വാമി, ഷൈജ ഗംഗാധരന്, ബാലവികാസ കേന്ദ്രം സംസ്ഥാന സെക്രട്ടറി ആര്.സജീവന് എന്നിവര്‍ സംസാരിച്ചു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ.ശങ്കര്‍റാം സമാപന പ്രഭാഷണം നടത്തി.
ഭാരവാഹികളായി പി.കെ.ദാമോദരന്‍ മാസ്റ്റര്‍ (രക്ഷാധികാരി), സി.ബാലഗോപാലന് മാസ്റ്റര്‍(പ്രസിഡന്റ്), പെരുമ്പള്ളി കേശവന് നമ്പൂതിരി(വൈസ്പ്രസിഡന്റ്), ആര്. സജീവന്(സെക്രട്ടറി), എന്‍.ഇ.ജയപ്രകാശ്(ജോ.സെക്രട്ടറി), ഷൈജഗംഗാധരന്(ട്രഷറര്‍) എന്നിവരടങ്ങുന്ന പതിനഞ്ചംഗ സമിതിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: