ന്യൂദല്‍ഹി: അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ, പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അയര്‍ലാന്‍ഡ് സന്ദര്‍ശിക്കും. ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി അയര്‍ലാന്‍ഡ് സന്ദര്‍ശിക്കുന്നത്.56ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അയര്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നു.
ഐറിഷ് പ്രധാനമന്ത്രി എന്‍ഡാ കെന്നിയുമായി ചര്‍ച്ചനടത്തുന്ന മോദി അയര്‍ലാന്‍ഡിലെ ഭാരത സമൂഹം സംഘടിപ്പിക്കുന്ന വന്‍സമ്മേളനത്തില്‍ പങ്കെടുക്കും. ഇരുരാജ്യങ്ങിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷ, മോദി ഫേസ്ബുക്കില്‍ കുറിച്ചു.
അയര്ലാന്ഡില്നിന്ന് ന്യൂയോര്‍ക്കില്‍ എത്തുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ പ്രസംഗിക്കും.സിലിക്കോണ്‍വാലിയിലെ പൊതുപരിപാടിയിലും പങ്കെടുക്കും. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ ബര്‍ഗുമായി മോദി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: