കനലിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Monday 21 September 2015 10:39 am IST

കൊച്ചി: മോഹന്‍ലാല്‍ നായകനാകുന്ന 'കനല്‍'ലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഔസേപ്പച്ചനും വിനു തോമസുമാണ് ഈണം നല്‍കിയിരിക്കുന്നത്. ഗാനരചന നിര്‍വഹിച്ചിട്ടുള്ളത് ഡോ. മധു വാസുദേവനും പ്രകാശ് മാരാറുമാണ്. നേഹ നായര്‍, ശരത്, ഉസ്താദ് ഫൈസ് ഖാന്‍, വൈക്കം വിജയലക്ഷ്മി, കെ.എസ് ചിത്ര, സുദീപ് കുമാര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം .പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലില്‍ മോഹന്‍ലാലിന് പുറമേ അനൂപ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, പ്രതാപ് പോത്തന്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഹണി റോസും, നികിത തുക്രലുമാണ് നായികമാര്‍. അബാം മൂവീസ്‌ന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ആശീര്‍വാദ് സിനിമാസ്‌ന്റെ കൂടെ കനല്‍ നിര്‍മ്മിച്ചിട്ടുള്ളത്. മാക്‌സ് ലാബ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. പാട്ടുകൾ കേൾക്കാൻ: https://youtu.be/9-M-znQop5k

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.